ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പ്രീസീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങുകയാണ്. കേരള യുണൈറ്റഡ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇന്ന് വൈകിട്ട് 4 മണിക്ക് കൊച്ചി പനമ്പള്ളി നഗറിലെ ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടക്കുന്നത്. കളി തത്സമയം കേരള ബ്ലാസ്റ്റേഴ്സിന്റെ യൂടൂബ് ചാനലിലൂടെ ഫുട്ബോൾ പ്രേമികൾക്ക് കാണാൻ ആകും. ഡ്യൂറണ്ട് കപ്പിനായി ഒരുങ്ങുന്നതിന്റെ ഭാഗമായാണ് കേരള ബ്ലാസ്റ്റേഴ്സ് സന്നാഹ മത്സരങ്ങൾ കളിക്കുന്നത്. അവസാന മൂന്ന് ആഴ്ചകളായി കേരള ബ്ലാസ്റ്റേഴ്സ് പരിശീലനം നടത്തുന്നുണ്ട്