ആഴ്സണലിന്റെ കഷ്ടകാലം തുടരുന്നു

പ്രീമിയർ ലീഗിൽ മോശം ഫോമിലൂടെ കടന്നുപോവുന്ന ആഴ്സണലിന് മറ്റൊരു തിരിച്ചടി കൂടി. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ടീമിൽ എത്തിയ പ്രതിരോധ താരം ബെൻ വൈറ്റിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇന്നലെ ചെൽസിക്കെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ബെൻ വൈറ്റ് ആഴ്സണലിന് വേണ്ടി ഇറങ്ങിയിരുന്നില്ല. നേരത്തെ ആഴ്സണൽ താരങ്ങളായ ഒബാമയാങ്, ലാകസറ്റെ, വില്യൻ, അലക്സ് റുണർസൺ എന്നിവർക്കും കോവിഡ് പോസിറ്റീവ് ആയിരുന്നു.