പന്തിന്റെ ‘ഹണിമൂണ്‍’ കാലം അവസാനിക്കുന്നു

ഇംഗ്ലണ്ടില്‍ മോശം പ്രകടനം തുടരുന്ന റിഷഭ് പന്തിനെ നാലം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കണമെന്ന് ഓസീസ് മുന്‍ താരം ബ്രാഡ് ഹോഗ്. പന്തിന് പകരം കെ.എല്‍ രാഹുലിനെ വിക്കറ്റ് കീപ്പറാക്കണമെന്നും സൂര്യകുമാര്‍ യാദവിനെ പകരം ടീമില്‍ ഉള്‍പ്പെടുത്താവുന്നതാണെന്നും ഹോഗ് അഭിപ്രായപ്പെട്ടു.
‘നിങ്ങള്‍ ഓസ്ട്രേലിയ പരമ്പര നോക്കുകയാണെങ്കില്‍ മികച്ച ആക്രമണാത്മക ബാറ്റിംഗാണ് പന്ത് കാഴ്ചവെച്ചത്. എന്നാല്‍ ഇംഗ്ലണ്ടിലേക്ക് വന്നപ്പോള്‍ കാര്യങ്ങള്‍ തലകീഴായി മറിഞ്ഞു. ഇംഗ്ലണ്ടില്‍ അവന്റെ സാങ്കേതികത പരീക്ഷിക്കപ്പെടുകയും അവന് ആ പ്രത്യേക സാഹചര്യങ്ങള്‍ക്ക് അനുയോജ്യമല്ലെന്ന് കാണിക്കുകയും ചെയ്യുന്നു. അതിനാല്‍, കെ.എല്‍ രാഹുലിനെ വിക്കറ്റ് കീപ്പറാക്കി പന്തിന്റെ കാര്യത്തില്‍ പുനര്‍ചിന്തനം നടത്താന്‍ സമയമായെന്നാണ് തോന്നുന്നത്