Tue. Aug 9th, 2022

സ്റ്റുവര്‍ട്ട് ബിന്നി വിരമിച്ചു

മുന്‍ ഇന്ത്യന്‍ താരം സ്റ്റുവര്‍ട് ബിന്നി ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുമാണ് 37 വയസ്സുകാരന്‍ താരം വിരമിച്ചിരിക്കുന്നത്. ഇന്ത്യയെ 6 ടെസ്റ്റിലും 14 ഏകദിനത്തിലും മൂന്ന് ടി20 അന്താരാഷ്ട്ര മത്സരങ്ങളിലും ബിന്നി പ്രതിനിധീകരിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ബൗളര്‍മാരുടെ ഏകദിനത്തിലെ ഏറ്റവും മികച്ച പ്രകടനം സ്റ്റുവര്‍ട് ബിന്നിയുടെ പേരിലുള്ളതാണ്. ബംഗ്ലാദേശിനെതിരെ 2014ൽ താരം നേടിയ 9 റൺസിന് ആറ് വിക്കറ്റാണ് നേടിയത്.
തന്നിലര്‍പ്പിച്ച വിശ്വാസത്തിന് ബി.സി.സി.ഐക്കും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും പരിശീലകര്‍ക്കും സെലക്ടര്‍മാര്‍ക്കും ക്യാപ്റ്റന്‍മാര്‍ക്കും ബിന്നി നന്ദി പറഞ്ഞു. കുടുംബത്തിന്റെ പിന്തുണയില്ലായിരുന്നെങ്കില്‍ ക്രിക്കറ്റ് കരിയറില്‍ ഒന്നും സാധ്യമാവുകയില്ലായിരുന്നു എന്നും ബിന്നി കൂട്ടിച്ചേര്‍ത്തു.

ടെസ്റ്റില്‍ 194 റണ്‍സും 3 വിക്കറ്റും ഏകദിനത്തില്‍ 230 റണ്‍സും 20 വിക്കറ്റും ടി20യില്‍ 35 റണ്‍സും 3 വിക്കറ്റുമാണ് ബിന്നിയുടെ സമ്പാദ്യം. . 17 വര്‍ഷം നീണ്ട ആഭ്യന്തര കരിയറില്‍ കര്‍ണാടകയ്ക്കായി 95 മത്സരങ്ങള്‍ ബിന്നി കളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *