Tue. Aug 9th, 2022

ഫൈനലിൽ കിഡംബി ശ്രീകാന്തിന് പരാജയം

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമാകാൻ കിഡംബി ശ്രീകാന്തിനായില്ല.
സ്‌പെയിനിൽ ഞായറാഴ്ച നടന്ന ബിഡബ്ല്യുഎഫ് ലോക ചാമ്പ്യൻഷിപ്പിന്റെ പുരുഷ സിംഗിൾസ് ഫൈനലിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് സിംഗപ്പൂരിന്റെ ലോഹ് കീൻ യൂവിനോട് 15-21, 20-22 എന്ന സ്‌കോറിനണ് പരാജയപ്പെട്ടത്. ആദ്യ ഗെയിമിൽ ശ്രീകാന്ത് 9-3 ന് ലീഡ് നേടിയെങ്കിലും പിന്നീട് 21-15 ന് ഗെയിം നഷ്ടപ്പെടുത്തുക ആയിരുന്നു.

ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷനായി ശ്രീകാന്ത് ഇതോടെ മാറി. ഒരു ഇന്ത്യൻ പുരുഷ താരത്തിന്റെ ഏറ്റവും മികച്ച ഫലമാണ് ഇത്. നേരത്തെ പ്രകാശ് പദുക്കോൺ (1983), എച്ച്എസ് പ്രണോയ് (2019) ലക്ഷ്യ സെൻ (2021) എന്നിവർ ഇന്ത്യക്കായി വെങ്കലം നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *