Fri. Sep 30th, 2022

ബാഴ്സലോണ നിറയെ കൊറോണയും പരിക്കും

ബാഴ്സലോണ ക്യാമ്പിൽ കൊറോണ പോസിറ്റീവ് എണ്ണം കൂടുന്നു. ഇന്നലെ ബാഴ്സലോണയുടെ താരങ്ങളായ ലെങ്ലെറ്റും ഡാനി ആൽവസും ജോർദി ആൽബയും കൊറോണ പോസിറ്റീവ് ആയതായി ക്ലബ് അറിയിച്ചിരുന്നു. ഇന്ന് ഇപ്പോൾ ഡെംബലെ, ഉംറ്റിറ്റി, ഗവി എന്നിവരും പോസിറ്റീവ് ആയിരിക്കുകയാണ്. താരങ്ങൾ ഇന്ന് മുതൽ ക്ലബിന്റെ ട്രെയിനിങിൽ പങ്കെടുക്കില്ല. കൊറോണ ബാധിച്ച എല്ലാവരും ഐസൊലേഷനിൽ ആണെന്നു ക്ലബ് അറിയിച്ചു. രണ്ടാഴ്ച എങ്കിലും ഇവർ പുറത്ത് ഇരിക്കും.

ബുസ്കെറ്റ്സ്, ഡിപായ്, ഫതി, ബ്രെത്വൈറ്റ്, പെഡ്രി,ഡെസ്റ്റ്,_റൊബേർടോ, ടോറസ് എന്നിവർ ബാഴ്സലോണയിൽ പരിക്കിന്റെ പിടിയിലുമാണ്. ഞായറാഴ്ച മയ്യോർകയെ നേരിടാൻ ഇരിക്കെ ഇത് സാവിയെ വലിയ പ്രശ്നത്തിൽ എത്തിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *