Mon. Jan 17th, 2022

ഇന്ന് എൽ ക്ലാസികോ

ഈ ഫുട്ബോൾ സീസണിലെ രണ്ടാം എൽ ക്ലാസികോ ഇന്ന് നടക്കും. സ്പാനിഷ് സൂപ്പർ കപ്പിന്റെ സെമി ഫൈനലിൽ ആണ് സൂപ്പർ ടീമുകൾ നേർക്കുനേർ വരുന്നത്. സൗദി അറേബ്യയിൽ വെച്ചാണ് സൂപ്പർ കപ്പ് മത്സരങ്ങൾ നടക്കുന്നത്. സാവി വന്നെങ്കിലും സ്ഥിരത കൈവരിക്കാൻ ആവാത്ത ബാഴ്സലോണക്ക് ഈ സൂപ്പർ കപ്പ് നിർണായകമാണ്. ലാലിഗ കിരീട പ്രതീക്ഷ അകന്നതിനാൽ ഈ സീസണിൽ കിരീടത്തിലേക്ക് ഉള്ള ഏറ്റവും നല്ല വഴിയും ബാഴ്സലോണക്ക് ഇതാകും. എന്നാൽ ആഞ്ചലോട്ടിയുടെ കീഴിൽ റയൽ മാഡ്രിഡ് ഈ സീസണ ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *