Sun. May 29th, 2022

എമ്പോളിക്കെതിരെ ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ തകർപ്പൻ വിജയം

മിലാൻ: എമ്പോളിക്കെതിരെ ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ തകർപ്പൻ വിജയവുമായി ഇന്‍റർമി ലാൻ. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് അവർ വിജയിച്ചത്. രണ്ടു ഗോളിന് പിറകിൽ നിന്ന ശേഷം ആണ് അവർ നാലു ഗോളുകൾ തിരിച്ചടിച്ച് വിജയം സ്വന്തമാക്കിയത്.

ഇന്‍റർ മിലാൻ ജയത്തോടെ പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാന ത്തെത്തി.എമ്പോളി ആദ്യം മുന്നിലെത്തിയത് ആൻഡ്രിയ പിനമോണ്ടി (5), ക്രിസ്റ്റിയൻ അസ്ലാനി (28) എന്നിവരുടെ ഗോളിലൂടെയാണ്. എന്നാൽ എമ്പോളിയുടെ ഓൺഗോളിലൂടെ 40-ാം മിനിറ്റിൽ ഇന്‍റർ മത്സരത്തിൽ തിരിച്ചു വന്നു. ഹകൻ ചാഹനോലുവിന്‍റെ പാസിൽ 45-ാം മിനിറ്റിൽ ഗോൾ കണ്ടത്തിയ ലൗടാരോ മാർട്ടിനസ് ഇന്‍റ റിന് സമനില ഗോൾ സമ്മാനിച്ചു. രണ്ടാം പകുതിയിൽ ലൗടാരോ മാർട്ടിനസ് (64) ഇഞ്ചുറി സമയത്ത് പകരക്കാനായി ഇറങ്ങിയ അലക്സിസ് സാഞ്ചസ് എന്നിവർ കൂടി ഗോളുകൾ നേടിയതോടെ അവർ വിജയം സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *