ഐപിഎല്ലിനിടെ വാതുവെപ്പ് നടത്തിയതിന് 5 പേരേ കൊൽക്കത്ത ഈഡൻ ഗാർഡനിൽ നിന്ന് അറസ്റ്റ് ചെയ്തു

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും (ആർസിബി) ലഖ്നൗ സൂപ്പർജയന്റ്സും (എൽഎസ്ജി) തമ്മിൽ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഐപിഎൽ മത്സരം നടക്കുന്നതിനിടെയാണ് ഈഡൻ ഗാർഡൻസിൽ ക്രിക്കറ്റ് റാക്കറ്റുമായി ബന്ധപ്പെട്ട് അഞ്ച് പേർ അറസ്റ്റിലായത്.
കൊൽക്കത്ത പോലീസിന്റെ ഡിറ്റക്ടീവ് ഡിപ്പാർട്ട്മെന്റിന്റെ (ഡിഡി) കീഴിലുള്ള ആന്റി റൗഡി സ്ക്വാഡ് (എആർഎസ്) ബുധനാഴ്ച വൈകുന്നേരമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സുനിൽ കുമാർ, അജയ് കുമാർ, അമർ കുമാർ, ഒബാദ ഖലീൽ, അനികേത് കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇവരെല്ലാം ബീഹാർ സ്വദേശികളാണ്.